ജില്ല വീണ്ടും പനിക്കിടക്കയില്‍

കൊച്ചി: മഴ ആരംഭിച്ചതിന് പിന്നാലെ ജില്ലയില്‍ പനിബാധിതരുടെ എണ്ണവും വര്‍ധിച്ചു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ ജില്ലയിലെ വിവിധ ആശുപത്രികളിലായി 2682 പേരാണ്പനിക്ക് ചികിത്സ തേടിയത്. ഡെങ്കിപ്പനിക്ക് പുറമേ ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം, എലിപ്പനി എന്നീ രോഗങ്ങളും റി പ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അഞ്ചു ദിവസത്തിനിടെ 91 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 89 പേര്‍ക്ക് രോഗലക്ഷണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആറു പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. രോഗലക്ഷണമുളളവര്‍ മൂന്നു പേര്‍. 16 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചപ്പോള്‍ 19 പേര്‍ക്ക് ചിക്കന്‍ പോക്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം ദിവസംതോറും വര്‍ധിക്കുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇരട്ടിപ്പേര്‍ക്കാണ് അഞ്ച് ദിവസത്തിനിടെ ഡെങ്കിപ്പനി പിടിപെട്ടത്. മഴമൂലം കെട്ടിക്കിടക്കുന്ന വെള്ളം അശ്രദ്ധമായി കൈകാര്യം ചെയ്യുന്നതും ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നു. വീടും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയായി സൂക്ഷിച്ചാല്‍ ഡെങ്കിപ്പനിയെ പ്രതിരോധിക്കാമെന്നാണ് ആരോഗ്യപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകള്‍ വീട്ടിലും പരിസരത്തുമാണ് കൂടുതലായും മുട്ടയിട്ട് പെരുകുന്നത്. റബര്‍, പൈനാപ്പിള്‍ തോട്ടങ്ങളില്‍ കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. പൈനാപ്പിളിന്റെ കൂമ്പ്, റബര്‍ തോട്ടങ്ങളില്‍ വീണുകിടക്കുന്നതും ടാപ്പിംഗിനുശേഷം കമഴ്ത്തിവയ്ക്കാത്തതുമായ ചിരട്ടകള്‍, റബര്‍തോട്ടങ്ങളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് പെരുകുന്നതിനുള്ള സാധ്യത കൂടുതലാണ്. അതിനിടെ കഴിഞ്ഞ മാസം ജില്ലയിലെ വേങ്ങൂര്‍ പഞ്ചായത്ത് വലിയ തോതില്‍ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചെങ്കിലും ഇതിന് ശമനം വന്നിട്ടുളളത് ആശ്വാസം പകരുന്നതാണ്. സ്വയം ചികിത്സ വേണ്ട പനിബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നവര്‍ സ്വയം ചികിത്സ ചെയ്യാതെ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കുകയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ചികിത്സ തേടുകയും വേണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പ് നല്‍കുന

Back to top button
error: Content is protected !!