രാജ്യം ഇന്ന് അവസാനഘട്ട വോട്ടെടുപ്പിന്; മോദിയുടെ വാരണാസിയടക്കം 57 മണ്ഡലങ്ങൾ വിധിയെഴുതും

കൊച്ചി: ഏഴാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പ് ഇന്ന്. 57 മണ്ഡലങ്ങളിലാണ് അവസാനഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരണാസി അടക്കമുള്ള മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് ആറുവരെയാണ് പോളിംഗ്. തെരഞ്ഞെടുപ്പ് നടക്കുന്ന 57 മണ്ഡലങ്ങളിൽ മൂന്നെണ്ണം എത്തി സംവരണവും 13 എണ്ണം എസ് സി സംവരണവും ശേഷിച്ച 41 എണ്ണം ജനറൽ വിഭാഗത്തിലും ഉൾപ്പെടുന്നു. 57 ലോക്സഭാ മണ്ഡലങ്ങൾക്ക് സമാന്തരമായി ഒഡീഷ്യയിലെ 42 നിയമസഭാ മണ്ഡലങ്ങളിലെ വോട്ടെടുപ്പും ഇന്ന് നടക്കും.

അതേസമയം ഇന്ന് വോട്ടിംഗ് നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത ചൂടിനെ നേരിടാൻ വിപുലമായ ക്രമീകരണത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ആവശ്യമായ കുടിവെള്ള സൗകര്യം ഒരുക്കണമെന്ന് കമ്മീഷൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വോട്ടുചെയ്യാൻ എത്തുന്ന ആളുകൾക്ക് ആവശ്യമായിട്ടുള്ള വൈദ്യസഹായം ഉറപ്പാക്കണം. ബൂത്തുകൾക്ക് മുന്നിൽ നീണ്ട ക്യൂ ഒഴിവാക്കുന്ന വിധത്തിൽ വിശ്രമിക്കാനുള്ള സൗകര്യങ്ങളും തയ്യാറാക്കണം. അടിയന്തര സാഹചര്യം ആയി പരിഗണിച്ച് ആവശ്യമായ വൈദ്യസഹായവും ബൂത്തുകളിൽ ഉണ്ടാകണമെന്ന് കമ്മീഷൻ നിർദേശിച്ചു.

Back to top button
error: Content is protected !!