മാത്യു കുഴൽനാടന്റെ വിജയത്തിനായി സഹകാരി സംഗമം സംഘടിപ്പിച്ചു

 

മൂവാറ്റുപുഴ : യുഡിഎഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽ നാടന്റെ വിജയത്തിനായി സഹകരണ ജനാധിപത്യ വേദിയുടെ ആഭിമുഖ്യത്തിൽ സഹകാരി സംഗമം സംഘടിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു. സർക്കിൾ സഹകരണ യൂണിയൻ മെമ്പർ അബ്രഹാം തൃക്കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്
ജോയി മാളിയേക്കൽ മുഖ്യപ്രഭാഷണം നടത്തി. സർക്കിൾ സഹകരണ യൂണിയൻ മെമ്പർമാരായ ജോളി ജോർജ്ജ് നെടുങ്കല്ലേൽ, കെ.വി സരോജം. സാബു പി.വാഴയിൽ, സിബി പി.സെബാസ്റ്റ്യൻ, പി എം അസീസ് എന്നിവർ സംസാരിച്ചു. നിയോജക മണ്ഡലത്തിലെ നൂറിൽപ്പരം സംഘങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.101 അംഗ തിരഞ്ഞെടുപ്പു കമ്മിറ്റി രൂപീകരിച്ചു.

Back to top button
error: Content is protected !!