ആരക്കുഴയിൽ പുക പുരയ്ക്ക് തീപിടിച്ച് വീട്ടിലേക്ക് പടർന്നു.ആളപായമില്ല …..

 

ആരക്കുഴ : ആരക്കുഴ മൃഗാശുപത്രി സമീപം മതേക്കൽ(വിളയാണിക്കൽ) പാപ്പച്ചന്റെ പുക പുരയ്ക്ക് തീ പിടിച്ചു. ഇന്ന് രാവിലെ 11നാണ് തീപിടുത്തമുണ്ടായത്. മൂവാറ്റുപുഴ അഗ്നിശമന സേനയിൽ നിന്നുള്ള 2യൂണിറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തിയാണ് തീ അണച്ചത്. പാപ്പച്ചന്റെ വീട്ടിലേക്കും തീ പടർന്നു. ഒട്ടുപാൽ, റബ്ബർഷീറ്റ്, ഗൃഹോപകരണങ്ങൾ എന്നിവ ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുള്ളതായി കണക്കാക്കുന്നു.മൂവാറ്റുപുഴ അഗ്നിശമന സേനയിലെ എസ് എഫ് ആർ – സുബ്രഹ്മണ്യൻ കെ പി, എഫ് ആർ ഒ ഡി – സി.എ നിഷാദ്,പി സുബ്രഹ്മണ്യൻ, എഫ് ആർ ഒ മാരായ ഷാജി, സി.എസ് എബി, ഷഹനാസ്, ഹോംഗാർഡ് റാഫി എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.

 

Back to top button
error: Content is protected !!