അപകടം

നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

 

മൂവാറ്റുപുഴ:നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമറിലേക്ക് ഇടിച്ചുകയറി അപകടം.കാർ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൊച്ചി-ധനുഷ്ക്കോടി ദേശീയപാതയിൽ മേക്കടമ്പ് കുഞ്ഞിക്കപ്പടിയിൽ ഇന്ന് രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. എറണാകുളം ഭാഗത്തുനിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന യുവാവും,യുവതിയും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കുഞ്ഞിക്കപ്പടിക്ക്(ടോയൊട്ടോ ഷോറൂം)സമീപം എത്തിയ കാർ നിയന്ത്രണംവിട്ട് എതിർദിശയിൽ ഉള്ള ട്രാൻസ്ഫോമറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടുവെങ്കിലും ഉടൻതന്നെ പുനരാരംഭിച്ചു.എന്നാൽ അപകടത്തെ തുടർന്ന് പ്രദേശത്തു മുടങ്ങിയ വൈദ്യുതി പുനരാരംഭിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Back to top button
error: Content is protected !!
Close