നഗര, ഗ്രാമ വ്യത്യാസമില്ലാതെ യു ഡിഎഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽനാടൻ്റെ പ്രചരണം മുറുകുന്നു

 

മൂവാറ്റുപുഴ: നഗര, ഗ്രാമ വ്യത്യാസമില്ലാതെ യു ഡിഎഫ് സ്ഥാനാർത്ഥി ഡോ.മാത്യു കുഴൽ നാടൻ്റെ പ്രചരണം മുറുകുന്നു. വർധിത രീതിയിലുള്ള ജനപങ്കാളിത്തം പ്രവർത്തകരെ ആവേശത്തിലാഴ്ത്തി. നിർമ്മല ആശുപത്രി, മാറാടി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു. മുവാറ്റുപുഴയിലെ എൻ എസ് എസ് കരയോഗം സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ്‌ ദാന ചടങ്ങിൽ പങ്കെടുത്തു. നിർമ്മല ഹയർ സെക്കൻഡറി സ്കൂളിൽ നമ്മുടെ മൂവാറ്റുപുഴ കൂട്ടായ്മ സംഘടിപ്പിച്ച സ്ഥാനാർത്ഥി സംഗമം പരിപാടിയിലും പങ്കെടുത്തു.
തുടർന്ന് മരണവീടുകൾ സന്ദർശിച്ച ശേഷം നഗരത്തിലെ വിവിധ യോഗങ്ങളിലും പങ്കെടുത്തു. ആവോലി പഞ്ചായത്തിലെ വിവിധ ആരാധനാലയങ്ങളും പൊതു സ്ഥാപനങ്ങളും സന്ദർശിച്ചു. വൈകിട്ട് നാലിന്
നടുക്കര പൈനാപ്പിൾ കമ്പനിയിലെത്തി വോട്ടഭ്യർഥിച്ച ശേഷം 5 ന് നഗരസഭ സ്റ്റേഡിയത്തിലെ കുട്ടികളുടെ ഫുട്ബോൾ ക്യാമ്പിലെത്തി കുട്ടികൾക്കൊപ്പം കളിച്ചു. അവിടെയെത്തിയവരോട് വോട്ട് അഭ്യർഥിച്ച ശേഷം മാറാടി ഉല്ലാപിള്ളി ജുമാ മസ്ജിദിലും പെരിങ്ങഴ കവലയിലും മുതുകല്ലിലും കാക്കു ചിറയിലും ഈസ്റ്റ് മാറാടി പള്ളി കവലയിലും , ഹൈസ്കൂൾ ജംഗ്ഷനിലും പര്യടനം നടത്തി. വിവിധ സ്ഥാപനങ്ങളിലും ആരാധനാലയങ്ങളിലും എത്തി വോട്ടഭ്യർത്ഥിച്ചു.

Back to top button
error: Content is protected !!