കോവിഡ് സന്നദ്ധ പ്രവർത്തനത്തിൽ മാതൃകയായി യാക്കോബായ സുറിയാനി സഭയുടെ “കേഫ”.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി)

 

കോലഞ്ചേരി:കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിൽ സമൂഹം വലയുമ്പോൾ യാക്കോബായ സുറിയാനി സഭയിലെ യുവജന സന്നദ്ധ സംഘടനയായ കേഫായുടെ പ്രവർത്തനങ്ങൾ മാതൃകയാകുന്നു. എറണാകുളം, കോട്ടയം, തൃശ്ശൂർ എന്നിവിടങ്ങളിൽ സഭയുടെ കീഴിലുള്ള വിവിധ ഭദ്രാസനങ്ങൾ കേന്ദ്രീകരിച്ച് ഇതിനോടകം കോവിഡ് പ്രതിരോധ സന്നദ്ധ സേന രൂപീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ സഭയുടെ കീഴിലുള്ള എല്ലാ ഇടവകകളിലും സന്നദ്ധ സേന രൂപീകരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സ്ഥലങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംസ്കരിച്ചും, രോഗബാധിരായവർക്ക് വേണ്ട സഹായങ്ങളെത്തിച്ചിരുന്നു.പള്ളികളിലെ കേഫാ പ്രവർത്തകരുടെ നേതൃത്വത്തിൽ ഇതിനോടകം
കോവിഡ് മൂലം മരണപ്പെട്ട ഇരുപതോളം വ്യക്തികളുടെ മൃതദേഹ സംസ്കാരം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടത്തി.ആംബുലൻസ് സർവ്വീസ്, കോവിഡ് രോഗി പരിചരണം, മരുന്ന്, ഭക്ഷണം, അവശ്യ വസ്തുക്കൾ എത്തിക്കൽ തുടങ്ങി ഇവരുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണ്.
കേഫായുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഫാ. വർഗ്ഗീസ്സ് പനിച്ചിയിൽ, ഫാ.തോമസ്സ് മറ്റത്തിൽ, സണ്ണി കണ്ണ്യാട്ടുനിരപ്പ്, ബിനീഷ് മണർകാട്, ബിനോ നെച്ചൂർ, സെജു കരിങ്ങാച്ചിറ, ജിജിൻ പിറവം, ജിബി വടകര എന്നിവരുടെ നേതൃത്വത്തിലാണ് ഓരോ പ്രദേശത്തെയും കോവിഡ് പ്രതിരോധ സന്നദ്ധ സേനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

 

Back to top button
error: Content is protected !!