കാക്കൂരിൽ തകർന്ന കുടിവെള്ള പൈപ്പുകൾ ഉടൻ പുനസ്ഥാപിക്കും

തിരുമാറാടി : കാക്കൂരിൽ തകർന്ന കുടിവെള്ള പൈപ്പുകൾ ഉടൻ പുനസ്ഥാപിക്കും. ജൽ ജീവൻ പദ്ധതി കുടിവെള്ള പദ്ധതിക്കായി പുതിയ പൈപ്പ് ഇടുന്ന ജോലിക്കിടെ നിലവിലെ കുടിവെള്ള വിതരണക്കുഴൽ തകരുന്ന സംഭവത്തിൽ തിരുമാറാടി പഞ്ചായത്തിൻ്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനം. കാക്കൂരിൽ കുടിവെള്ള പൈപ്പ് തകർന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും നന്നാക്കാത്ത കരാറുകാരൻ്റെ നടപടിക്കെതിരെ നാട്ടുകാർ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. പഞ്ചായത്ത് പ്രസിഡൻ്റ് സന്ധ്യ മോൾ പ്രകാശ്, വൈസ് പ്രസിഡൻ്റ് എം.എം.ജോർജ് എന്നിവർ പിറവം വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എഞ്ചിനിയർക്ക് രേഖാമൂലം പരാതി നൽകി. തകർന്ന പൈപ്പുകൾ നന്നാക്കാൻ നിർദ്ദേശം നൽകിയതായും, ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഉടൻ അറ്റകുറ്റപ്പണി ഉറപ്പാക്കുമെന്നും എഞ്ചിനിയർ സാബു തോമസ് പഞ്ചായത്ത് ഭരണസമിതിക്ക് ഉറപ്പു നൽകി.രണ്ടാഴ്ചയായി ആയിരക്കണക്കിനു ലിറ്റർ വെള്ളമാണ് കാക്കൂർ അമ്പലപ്പടിയിലും, അമ്പലപ്പടി കൈനി റോഡിലുമായി ദിവസേന പാഴാകുന്നത്.വിവിധയിടങ്ങളിൽ വെള്ളം പാഴാകുന്നതിനാൽ പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളം മുടങ്ങിയിരുന്നു.
Back to top button
error: Content is protected !!