നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

വധുവരന്മാര്‍ വാക്സിന്‍ ചലഞ്ചില്‍ പങ്കാളികളായി.

 

മൂവാറ്റുപുഴ : വധുവരന്മാര്‍ വാക്സിന്‍ ചലഞ്ചില്‍ പങ്കാളികളായി. കോവിഡ് മഹാമാരിയാല്‍ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിനായി പ്രതിരോധ കുത്തിവയ്പ്പിനുള്ള വാക്സിന്‍ വാങ്ങുന്നതിനായി സര്‍ക്കാരിന്‍റെ വാക്സിന്‍ ചലഞ്ചിലേക്ക് വിവാഹ മണ്ഡപത്തില്‍ നിന്നും വധുവരന്മാരുടെ കൈതാങ്ങ്. വിവാഹ സല്‍ക്കാരത്തിനായി നീക്കിവച്ചിരുന്ന 25000 രൂപയാണ് വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കിയത്. രാമമംഗലം ഉള്ളേലികുന്ന് ചിന്ത ഗ്രന്ഥശാല പ്രസിഡന്‍റ് പി.എസ്. രവീന്ദ്രന്‍റേയും ഷീലയുടെയും മകന്‍ അജൈ രവീന്ദ്രന്‍റെ വിവാഹത്തിന്‍റെ ആര്‍ഭാട ചടങ്ങുകള്‍ ചുരുക്കിയ ശേഷമാണ് 25000 രൂപ വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കുവാന്‍ തയ്യാറായത്. രവീന്ദ്രന്‍റെ വീട്ടില്‍ നടന്ന ചടങ്ങില്‍ വധുവരന്മാരായ അജൈയും അശ്വതിയും കൂടി മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ.ഉണ്ണി എന്നിവര്‍ക്ക് തുക കൈമാറി. ചടങ്ങില്‍ സിഐടിയു ജില്ല വൈസ് പ്രസിഡന്‍റ് പി.എസ്. മോഹനന്‍, ചിന്ത ഗ്രന്ഥശാല സെക്രട്ടറി പി.സി. രഞ്ജിത് എന്നിവര്‍ പങ്കെടുത്തു. ചിന്ത ഗ്രന്ഥശാല നടത്തുന്ന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒന്നു മാത്രമണ് കോവിഡ് വാക്സിന്‍ ചലഞ്ചിലേക്ക് ഗ്രന്ഥശാല പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി തുകനല്‍കിയത്. ഇതോടൊപ്പം കോവിഡ് ബാധിതരായ എല്ലാ കുടുംബങ്ങളിലും ഗ്രന്ഥശാല തയ്യാറാക്കിയ ഭക്ഷ്യ കിറ്റുകള്‍ എത്തിക്കുന്നുണ്ട്. വാക്സിനേഷന്‍ എടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്യുന്നതിന് ഗ്രന്ഥശാലയില്‍ ഹെല്‍പ് ഡസ്ക്ക് ആരംഭിക്കുകയും ചെയ്തിട്ടുണ്ടെന്ന് ലൈബ്രറി പ്രസിഡന്‍റ് രവീന്ദ്രന്‍, സെക്രട്ടറി രഞ്ജിത് എന്നിവര്‍ പറഞ്ഞു.

ഫോട്ടോ …………..
വധുവരന്മാരായ അജൈയും അശ്വതിയും വാക്സിന്‍ ചലഞ്ചിലേക്ക് നല്‍കുന്ന കാല്‍ലക്ഷം രൂപയുടെ ചെക്ക് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്‍റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവര്‍ക്ക് കൈമാറുന്നു.

Back to top button
error: Content is protected !!
Close