അടിവാട് തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു.

 

പല്ലാരിമംഗലം: തെങ്ങ് കടപുഴകി വീടിന് മുകളിലേക്ക് വീണു. വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലും അടിവാട് മാലിക് ദീനാർ റോഡിൽ സപ്ലൈകോ സൂപ്പർ മാർക്കറ്റിന് സമീപത്തെ കുന്നേൽ മീരാൻ കുഞ്ഞിന്റെ ഉടമസ്ഥതയിലുള്ള വീടിന് മുകളിലേക്കാണ് സമീപത്തെ പറമ്പിൽ നിന്ന തെങ്ങ് കടപുഴകി വീണത്. തെങ്ങ് വീണ് വീടിന് കേടുപാട് സംഭവിക്കുകയും കുലുക്കം അനുഭവപ്പെടുകയും ചെയ്തു. എന്നാൽ വീടിന് പുറത്ത് ആരും ഇല്ലാത്തിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.

Back to top button
error: Content is protected !!