കോതമംഗലത്ത്മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍

കോതമംഗലം: കോതമംഗലത്ത് വീടിന്റെ സിറ്റൗട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍. കാലാമ്പൂര്‍ വാരാപ്പിള്ളി മാലിന്‍ ബേബി കുര്യാക്കോസ് (66) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെ 11ഓടെ രാമല്ലൂരുള്ള വീട്ടില്‍ അതിക്രമിച്ചു കടന്നാണ് മൊബൈല്‍ എടുത്തത്. ഇന്നലെ പുലര്‍ച്ചെ കാലാമ്പൂരില്‍ നിന്ന് പ്രതിയെ ഇന്‍സ്‌പെക്ടര്‍ പി.ടി ബിജോയിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു . പ്രതിയുടെ പക്കല്‍ നിന്ന് മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Back to top button
error: Content is protected !!