ഡെലിവറി ഏജന്റിന്റെ ഫോണ്‍ തട്ടിയെടുത്ത്കടന്ന് കളഞ്ഞ കേസില്‍ പ്രതി പിടിയില്‍

പെരുമ്പാവൂര്‍: ഡെലിവറി ഏജന്റിന്റെ ഫോണ്‍ തട്ടിയെടുത്ത് കടന്ന് കളഞ്ഞ കേസില്‍ പ്രതി പിടിയില്‍. തോട്ടു മുഖം കുട്ടമശേരി വാണിയപ്പുരയില്‍ ലുഖ്മാനുല്‍ ഹക്കീം (23) ആണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. ഞായറാഴ്ച കുന്നുവഴി ഭാഗത്ത് നില്‍ക്കുകയായിരുന്ന ജീവനക്കാരന്റെ ഫോണ്‍ പ്രതി തട്ടിപ്പറിച്ച് കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് സമാന രീതിയില്‍ മോഷണം നടത്തുന്നവരുടെ വിവരങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ ആലുവയില്‍ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ഫോണ്‍ എറണാകുളം പെന്റ മേനകയിലെ ഷോപ്പില്‍ നിന്നും പോലീസ് കണ്ടെടുത്തു. 2021ല്‍ ഇയാള്‍ക്ക് ആലുവ പോലീസ് സ്റ്റേഷനില്‍ സമാന സംഭവത്തിന് കേസുണ്ട്. ഇന്‍സ്‌പെക്ടര്‍ ആര്‍.രഞ്ജിത്ത്, എസ്.ഐ റിന്‍സ് എം തോമസ്, എ.എസ്.ഐ പി.ജി റെജി മോന്‍ , എസ്.സി.പി. ഒ പി.എ അബ്ദുല്‍ മനാഫ്, സി.പി. ഒമാരായ ബിബിന്‍ രാജ് ജിജിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.