പെരുമ്പാവൂരിലെ ഒഡീഷാ സ്വദേശിയുടെ കൊലപാതകം പ്രതി പോലീസ് പിടിയില്‍

പെരുമ്പാവൂര്‍: ഒഡീഷാ സ്വദേശിയുടെ കൊലപാതകം പ്രതി മണിക്കൂറുകള്‍ക്കുള്ളില്‍ പോലീസ് പിടിയില്‍. ഒഡീഷ കാണ്ടമാല്‍ ഉദയഗിരി സ്വദേശി അഞ്ജന്‍ നായിക് (38) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. പെരുമ്പാവൂര്‍ വട്ടക്കാട്ടുപടിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം. കടം മേടിച്ച തുകയെ ചൊല്ലിയുള്ള വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ആകാശ് ദിഗലിനെ വയറില്‍ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒഡീഷയിലേക്ക് കടക്കാന്‍ ശ്രമിച്ച പ്രതിയെ വല്ലത്ത് നിന്നുമാണ് പിടികൂടിയത്. അഞ്ജന്‍ നായിക്കില്‍ നിന്ന് ആകാശ് ദിഗല്‍ ആയിരം രൂപ കടം വാങ്ങിയിരുന്നു. ഇതിനെച്ചൊല്ലി രണ്ടു പേരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിട്ടുണ്ട്.

29 ന് വൈകിട്ട് വീണ്ടും വഴക്കുണ്ടായി. താമസ സ്ഥലത്തിന്റെ ഉടമ ഇടപെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച പ്രതി ഭാര്യയേയും കൂട്ടി കാക്കനാട്ടിലേക്ക് പോയി. ചൊവ്വാഴ്ച പുലര്‍ച്ചെ 5ഓടെ വട്ടക്കാട്ടുപടിയിലുള്ള താമസ സ്ഥലത്തെത്തി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുത്തിവീഴ്ത്തുകയായിരുന്നു. രണ്ടു പേരും അഞ്ച് മുറികളുള്ള ലൈന്‍ കെട്ടിടത്തില്‍ അടുത്തടുത്താണ് താമസിക്കുന്നത്. ആകാശ് ദിഗല്‍ ഇവിടെ ആറ് മാസമായി താമസിക്കുന്നു. അഞ്ജന്‍ നായിക് വന്നിട്ട് നാല് മാസമേ ആയിട്ടുള്ളൂ. പ്രതികിളികുളത്ത് ഹാര്‍ഡ് പ്ലേ പ്ലൈവുഡ് കമ്പനിയില്‍ മെഷിന്‍ ഓപ്പറേറ്ററാണ്. ആകാശ് ദിഗലിന് കണ്ടന്തറ ഭാഗത്ത് പ്ലൈവുഡ് കമ്പനിയിലാണ് ജോലി. ഇന്‍സ്‌പെക്ടര്‍ എം.കെ രാജേഷ് സബ് ഇന്‍സ്‌പെക്ടര്‍മാരാ റിന്‍സ് എം തോമസ്, എന്‍ കെ ബിജു, എന്‍.ഡി ആന്റോ , റെജി മോന്‍ എ എസ് ഐ പി.എ അബ്ദുല്‍ മനാഫ് സീനിയര്‍ സി പി ഒ മാരായ മനോജ് കുമാര്‍ , എം.ബി സുബൈര്‍, ടി.എ അഫ്‌സല്‍, ബെന്നി ഐസക് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Back to top button
error: Content is protected !!