മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

കോതമംഗലം: മധ്യവയസ്‌കനെ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി
അറസ്റ്റില്‍. നേര്യമംഗലം ഇഞ്ചിപ്പാറ പാലമൂട്ടില്‍ ഷാജി (52) യെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നേര്യമംഗലം സ്വദേശി ജോര്‍ജിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് പ്രതി പിടിയിലായത്. തിങ്കളാഴ്ച വൈകിട്ട് 8 ഓടെ തലക്കോട് മുള്ളരിങ്ങാട് കവലയിലാണ് സംഭവം. സംസാരിച്ച് നില്‍ക്കുകയായിരുന്ന ജോര്‍ജിനെ കൈയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച്് പ്രതി ആക്രമിക്കുകയയിരുന്നു. തുടര്‍ന്ന് ബൈക്ക് തീവെച്ച് നശിപ്പിക്കുകയും ചെയ്തു. മുന്‍ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ഇന്‍സ്‌പെക്ടര്‍ രതീഷ് ഗോപാല്‍, എസ് ഐ കെ.പി.സിദ്ദിഖ്, എ എസ് ഐ പി.എ.സുധീഷ്, എസ് സി പി ഒ എന്‍.നിഷാന്ത് കുമാര്‍, എ.പി.ഷിനോജ്, സി പി ഒ എന്‍.യു.ദയേഷ് എന്നിവരാണ് അന്വഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!