കോതമംഗലം താലൂക്ക് ആശുപത്രിയിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയ്ക്ക് ശിക്ഷ വിധിച്ചു.

 

 

 

പുതുപ്പാടി :കോതമംഗലം താലൂക്ക് ആശുപത്രിയിൽ മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറേയും ജീവനക്കാരേയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതി മലയൻകീഴ് വാളാട്ടി കോളനി ചേരിയിൽ വീട്ടിൽ സുരേഷ് (46) നെ കോതമംഗലം ജെ.എഫ്.സി.എം കോടതി ഇരുപത്തിയഞ്ചുമാസം തടവും, മുപ്പതിനായിരം രൂപ പിഴയും വിധിച്ചു. കൂടാതെ ആശുപത്രിയ്ക്കുണ്ടായ നഷ്ടത്തിന് 16,356 രൂപ കൂടി പിഴ അടയ്ക്കണം. 2020 ഡിസംബർ രാത്രി ഒമ്പതരയോടെ അത്യാഹിത വിഭാഗത്തിലെത്തിയ പ്രതി മാരാകയുധങ്ങൾ ഉപയോഗിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. കോതമംഗലം പോലീസ് ഉടന്‍തന്നെ പ്രതിയെ പിടികൂടുകയും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. ഇൻസ്പെക്ടർ അനിൽ.ബി, എസ്.ഐ ഇ.പി.ജോയി, എസ്.സി.പി.ഒ ജയൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Back to top button
error: Content is protected !!