ശ്രേഷ്ഠ കാതോലിക്ക ബാവയുടെ 93-ാമത് ജന്മദിനം ലളിതമായി ആഘോഷിച്ചു.

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

കോലഞ്ചേരി : മലങ്കരയുടെ യാക്കോബ് ബുർദ്ദാന ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ
ബാവായുടെ 93-ാമത് ജന്മദിനം പരിശുദ്ധ സഭ കോവിഡ്19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ആഘോഷിച്ചു.
ജന്മദിനത്തോടനുബന്ധിച്ച് മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ സെന്റ് അത്താനാസിയോസ് കത്തീഡ്രലിൽ വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്നു ലളിതമായി നടന്ന ജന്മദിന ആഘോഷ ചടങ്ങിൽ ശ്രേഷ്ഠ കാതോലിക്ക ബാവ കേക്ക് മുറിച്ച് മധുരം പങ്കിട്ടു. ചടങ്ങിൽ സിറിയക് തോമസ്, അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ മോർ ഈവാനിയോസ് മാത്യൂസ്, മോർ അപ്രേം മാത്യൂസ്, മോർ അന്തിമോസ് മാത്യൂസ് എന്നിവർ കൂടാതെ സഭാ വൈദിക ട്രസ്റ്റി വന്ദ്യ സ്ലീബാ പോൾ വട്ടവേലിൽ കോർ എപ്പിസ്കോപ്പ, അൽമായ ട്രസ്റ്റി സി.കെ ഷാജി ചുണ്ടയിൽ, സഭാ സെക്രട്ടറി അഡ്വ. പീറ്റർ കെ. ഏലിയാസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

 

Back to top button
error: Content is protected !!