ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ 17 കാരി ഒടുവിൽ യാത്രയായി

ഇടുക്കി: ഇരട്ടയാറിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ 17 കാരി ആൻമരിയ എല്ലാവരെയും കണ്ണീരിലാഴ്ത്തി ഒടുവിൽ യാത്രയായി. ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെ മകൾ ആൻ മരിയ ഹൃദയ സംബന്ധമായ അസുഖത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വെള്ളി രാത്രി 11.40 നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂൺ 1 ന് രാവിലെ ഇരട്ടയാറ്റിലെ ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു കൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിച്ച ആൻ മരിയയെ അതിവേഗത്തിൽ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കുവാനായി കട്ടപ്പനയിൽ നിന്നും എത്തിക്കാൻ നാട് ഒന്നാകെ കൈകോർത്തത് കേരളമാകെ വലിയ വാർത്തയായിരുന്നു.ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു ഇത്. പിന്നീട് ജൂലൈ മാസം ഇവിടെ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേയ്ക്ക് ആൻ മരിയയെ മാറ്റിയിരുന്നു. പ്രതീക്ഷകൾ കുറഞ്ഞും കൂടിയും തുടർന്ന ആരോഗ്യാവസ്ഥകൾക്കൊടുവിൽ ഏവരെയും ദുഃഖത്തിലാഴ്ത്തി ഇന്നലെ അർധരാത്രിയോടെ ആൻ മരിയ ഏവരേയും വിട്ടു പിരിയുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ആറിന് (ഞായർ ) ഉച്ചക്കഴിഞ്ഞ് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും

Back to top button
error: Content is protected !!