ജനവാസ കേന്ദ്രങ്ങളെ ബഫർ സോൺ പരിധിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ പ്രതിഷേധം.

 

മൂവാറ്റുപുഴ: കീരംമ്പാറ, കുട്ടമ്പുഴ പഞ്ചായത്തുകളിലെ ജനവാസ കേന്ദ്രങ്ങളെ തട്ടേക്കാട് ബഫർ സോൺ പരിധിയിൽ ഉൾപ്പെടുത്തുന്നതിനെതിരെ പ്രാദേശവാസികളുടെ പ്രതിഷേധം. ഇന്നലെ ഞായപിള്ളിയിൽ വച്ചു നടന്ന പ്രാദേശവാസികളുടെ യോഗത്തിൽ ഫെബ്രുവരി 14 ഞായറാഴ്ച രാവിലെ 10:30 ന് തട്ടേക്കാട് പക്ഷിസങ്കേതത്തിന് മുൻപിൽ രണ്ട് പഞ്ചായത്തിലെ പ്രധിനിധികളെയും ഉൾപ്പെടുത്തി പ്രതിഷേധ യോഗം സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. കീരംപാറ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.സി. ചാക്കോ, കുട്ടമ്പുഴ കീരംപാറ പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, ഫാ. ജോൺസൺ പഴയപീടികയിൽ, ഫാ. സിബി ഇടപുളവൻ, ഫാ. റോബിൻ പടിഞ്ഞാറെക്കുറ്റ്, ഫാ. കുര്യാക്കോസ് കണ്ണമ്പിള്ളി, കിഫ സ്റ്റേറ്റ് സ്റ്റീയറിങ് കമ്മിറ്റി മെമ്പർ അഡ്വ. അലെക്സ് എം. സ്കറിയ, സിജുമോൻ ഫ്രാൻസിസ് മറ്റത്തിൽ തുടങ്ങിയവർ യോഗത്തിൽ പ്രസംഗിച്ചു.

Back to top button
error: Content is protected !!