അരമനപ്പടി കവലയില്‍ ആരംഭിച്ച തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നടത്തി

മൂവാറ്റുപുഴ: മൂവാറ്റുപുഴ അരമനപ്പടി കവലയില്‍ ആരംഭിച്ച തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം നടത്തി. എറണാകുളം ജില്ലാ പോലീസ് വായ്പ സഹകരണസംഘം സംസ്ഥാന സഹകരണവകുപ്പിന്റെ നിര്‍ദേശത്തില്‍ ആരംഭിച്ച തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ പി.പി എല്‍ദോസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് പി.ജി അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ രാജശ്രീ രാജു, മൂവാറ്റുപുഴ ഡിവൈഎസ്പി എസ് മുഹമ്മദ് റിയാസ്, കേരള പോലീസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു. സംഘം ഭരണസമിതി അംഗങ്ങളായ അജിത്കുമാര്‍ എം.എം, ഉബൈസ് എം.എം, ഷീജ ഒ.കെ, എറണാകുളം റൂറല്‍ പോലീസ് അസോസിയേഷന്‍ ജില്ല ഭാരവാഹികളായ സൂരജ് പി.സി, ബിബില്‍ മോഹന്‍, ഷിയാസ് പി.എ എന്നിവര്‍ പങ്കെടുത്തു. ഹരിത പ്രോട്ടോകോള്‍ പാലിച്ച് നിര്‍മിച്ച തണ്ണീര്‍പന്തലില്‍ പൊട്ടുവെള്ളരി, തണ്ണിമത്തന്‍, നാടന്‍ സംഭാരം, തണുത്ത വെള്ളം എന്നിവ പൊതുജനങ്ങള്‍ക്കായിനല്‍കിവരുന്നു.

 

 

Back to top button
error: Content is protected !!