തണ്ണീര്‍ പന്തല്‍ ആരംഭിച്ച് മാറാടി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോപ്പറേറ്റിവ് സൊസൈറ്റി

മാറാടി: അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോപ്പറേറ്റിവ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹകരണ തണ്ണീര്‍ പന്തല്‍ ആരംഭിച്ചു. തണ്ണീര്‍ പന്തലിന്റെ ഉദ്ഘാടനം മാറാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.പി ബേബി നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് സാബു ജോണ്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, മാറാടി വില്ലേജ് വനിതാ ബാങ്ക് പ്രസിഡന്റ് ഡോ. ചിന്നമ്മ വര്‍ഗീസ്, ബാങ്ക് ബോര്‍ഡ് മെമ്പര്‍ മാരായ അഡ്വ. വി.ജി ഏലിയാസ്, സാജു കുന്നപ്പിള്ളി, എ.എന്‍ ശേഖരന്‍, ജീസണ്‍ ജോസ്, സൂസി തോമസ്, സുജ ഷൈനു,നിഷ സിജോ, സെക്രട്ടറി ലാലി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!