തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ പ്രതിഷ്ഠാ മഹോത്സവം കൊടിയിറങ്ങി

 

കോതമംഗലം: തങ്കളം ദേവഗിരി ശ്രീനാരായണ ഗുരുദേവ മഹാക്ഷേത്രത്തിലെ പത്താമത് പ്രതിഷ്ഠാ മഹോത്സവം കൊടിയിറങ്ങി. 20-ാം തീയതി ക്ഷേത്രത്തിൽ നടന്ന കൊടിമര പ്രതിഷ്ഠയോടെ ക്ഷേത്രത്തിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൊടിമര സമർപ്പണ ചടങ്ങും നടത്തി.തുടർന്ന് വൈകിട്ട് നടന്ന കൊടിയേറ്റോടെ ഉത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. അഞ്ച് ദിവസങ്ങളിലായി നടന്ന ചടങ്ങുകൾക്ക് ശേഷം മഹാരഥഘോഷയാത്രയിൽ നൂറുകണക്കിന് ഗുരുദേവ വിശ്വാസികൾ പങ്കെടുത്തു.ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി നിമേഷ് തന്ത്രി ക്ഷേത്രം മേൽശാന്തി അക്ഷയ് ശാന്തി എന്നിവരുടെ മുഖ്യകാർമീ കത്വത്തിലും യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ, സെക്രട്ടറി പി.എ സോമൻ, വൈസ് പ്രസിഡൻ്റ് കെ.എസ് ഷിനിൽകുമാർ ക്ഷേത്രം കൺവീനർ പി.വി വാസു, സജീവ് പാറയ്ക്കൽ, എം.വി രാജീവ്, റ്റി.ജി അനി, ബിനു, യൂത്ത് മൂവ്മെൻ്റ് പ്രസിഡൻ്റ് എം.ബി തിലകൻ, സെക്രട്ടറി സജി കെ.ജെ, വനിതാ സംഘം പ്രസിഡൻ്റ് ഇൻചാർജ് സതി ഉത്തമൻ ,സെക്രട്ടറി മിനി രാജീവ്, സൈബർ സേന സംസ്ഥാന വൈസ് ചെയർമാാൻ എം.കെ ചന്ദ്ര ബോസ്, ജില്ലാ ചെയർമാൻ അജേഷ് തട്ടേക്കാട്, ശാഖാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Back to top button
error: Content is protected !!