തണൽ പാലിയേറ്റീവ് യൂണിറ്റ് സ്പെഷ്യൽ ഹോം കെയറും പാലിയേറ്റീവ് ദിന ബോധവൽക്കരണ പരിപാടിയും സംഘടിപ്പിച്ചു.

 

മൂവാറ്റുപുഴ:പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് മൂവാറ്റുപുഴ തണൽ പാലിയേറ്റീവ് യൂണിറ്റ് സ്പെഷ്യൽ ഹോം കെയറും പാലിയേറ്റീവ് ദിന ബോധവൽക്കരണ പരിപാടി യും സംഘടിപ്പിച്ചു .
ബോധവൽക്കരണ പരിപാടി മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ് ഉദ്ഘാടനം ചെയ്തു. തണൽ ചെയർമാൻ സി .എ. ബാവ അധ്യക്ഷത വഹിച്ചു
പായിപ്ര പഞ്ചായത്ത് പ്രസിഡൻറ് മാത്യൂസ് വർക്കി ഫ്ലാഗ് ഓഫ് ചെയ്തു.വാർഡ് അംഗം വി.ഇ. നാസർ,
തണൽ പ്രസിഡണ്ട് നാസർ ഹമീദ്,
കെ .കെ .മുസ്തഫ, ഹസീന റഷീദ് , ബാവ കളപ്പുരയിൽ, ബിന്ദു വേലായുധൻ , സിന്ധു , എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ചെയർമാൻ അടക്കമുള്ളവർ
സ്പെഷ്യൽ ഹോംകെയറിൽ പങ്കെടുത്തു കിടപ്പുരോഗികൾക്ക് ഭക്ഷണ കിറ്റും ഫ്രൂട്ട്സ് കിറ്റും വിതരണം നടത്തി .പാലിയേറ്റീവ് ബോധവൽക്കരണ ലഘുലേഖ വിതരണം നടത്തി.
ചിത്രം: പാലിയേറ്റീവ് ദിനാചരണം മുനിസിപ്പൽ ചെയർമാൻ പി.പി.എസ്‌തോസ്, ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!