തമ്മാനിമറ്റം തൂക്കുപാലം പുനർനിർമ്മാണം: എൽ.ഡി.എഫ് വ്യാജ പ്രചാരണം നടത്തുന്നുവെന്ന് യൂത്ത് കോൺഗ്രസ് .

(സജോ സക്കറിയ ആൻഡ്രൂസ് - കോലഞ്ചേരി )

 

 

കോലഞ്ചേരി : തമ്മാനിമറ്റം തൂക്കു പാലം പുനർനിർമ്മിക്കുന്നതിനായി എൽ.ഡി.എഫും സ്ഥലം എം.എൽ.എയും നടത്തുന്നത് വ്യാജ വികസന നേട്ടം മാത്രമാണെന്ന് യൂത്ത് കോൺഗ്രസ് പൂതൃക മണ്ഡലം കമ്മറ്റി ആരോപിച്ചു. മഹാപ്രളയത്തിൽ മൂവാറ്റുപുഴയാറിലെ കൂറ്റൻ തടികൾ ഇടിച്ചു തകർന്ന പാലം പുനർനിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചത് മുൻ എം.എൽ.എ വി.പി. സജീന്ദ്രനും പിറവം എം.എൽ.എ അനൂപ് ജേക്കബും നടത്തിയ ഇടപെടലിനെ തുടർന്നാണ് എന്ന് യൂത്ത് കോൺഗ്രസ്സ്. നിയമസഭയിൽ സബ്മിഷൻ നടത്തിയും ശക്തമായ ഇടപെടൽ നടത്തുകയും ചെയ്തതിനെ തുടർന്നാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ് പ്രോജക്ടിൽ ഉൾപ്പെടുത്തി 2.19 കോടി രൂപ അനുവദിച്ചതെന്നും കോവിഡിനെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗണും, നിർവഹണ ഏജൻസിയെ തിരഞ്ഞെടുക്കുന്നതിൽ ഉണ്ടായ കാലതാമസം മൂലമാണ് പദ്ധതി പ്രവർത്തനങ്ങളിൽ കാലതാമസമുണ്ടായതെന്നും യൂത്ത് കോൺഗ്രസ്സ് പറയുന്നു. വികസന പ്രവർത്തനങ്ങളിൽ യാതൊരു ശ്രദ്ധയും കാട്ടാതെ കേട്ടറിവിൻ്റെ അടിസ്ഥാനത്തിൽ എല്ലാം താനാണ് കൊണ്ടുവരുന്നതെന്ന് പ്രസ്താവനയും പ്രചരണവും നടത്തുന്നവരെ പൊതുജനം തിരിച്ചറിയണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് എസ്.ശ്രീനാഥ് പറഞ്ഞു.

കഴിഞ്ഞ യു ഡി.എഫ് ഗവർമെൻ്റിൻ്റെ ഭരണകാലത്താണ് തമ്മാനിമറ്റം തൂക്കുപാലം നിർമ്മിച്ചത്. ഡിസാസ്റ്റർ മാനേജ്മെൻ്റ് ഫണ്ട് വിനിയോഗിച്ചാണ് പാലം നിർമ്മിച്ചത്.

 

 

Back to top button
error: Content is protected !!