താലൂക്ക് തല സഹകരണ വാരാഘോഷം സമാപിച്ചു.

കോലഞ്ചേരി: കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റേയും വടവുകോട് ഫാര്‍മേഴ്‌സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റേയും സംയുക്താഭിമുഖ്യത്തില്‍ 67-മത് താലൂക്ക് തല സഹകരണ വാരാഘോഷം സമാപന സമ്മേളനം വടവുകോട് നടത്തി. വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വടവുകോട് ബാങ്ക് പ്രസിഡന്റ് എം.എം. തങ്കച്ചന്‍ അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആര്‍.എം. രാമചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ കെ.എ. ജിജിമോന്‍, പൂത്തൃക്ക സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം.എസ്. മുരളീധരന്‍, വി.എം. അവരാച്ചന്‍, വി.കെ. അയ്യപ്പന്‍, വി.കെ. പരമേശ്വരന്‍, ഇ.ആര്‍. അപ്പുക്കുട്ടന്‍, വി.ഒ. പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലയിലെ മികച്ച കര്‍ഷകനായി തെരഞ്ഞെടുക്കപ്പെട്ട വടവുകോട് ബാങ്ക് അംഗം ഐസക് കരിപ്പാലിന് ഉപഹാരം നല്‍കി ആദരിച്ചു.
–ഫോട്ടോ ഇ-മെയില്‍—ബാങ്ക്
കുന്നത്തുനാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വത്തില്‍ സഹകരണ വാരാഘോഷത്തിന്റെ സമാപനം വടവുകോട് ബാങ്കില്‍ വി.പി. സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!