മൂവാറ്റുപുഴ സ്വദേശി മൃദുൽ ജോർജിന്റെ ‘തത്സമയം’ ഷോർട്ഫിലിം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.

 

മൂവാറ്റുപുഴ: ടോവിനോ തോമസ് നായകനായ ലൂക്ക സിനിമയുടെ രചയിതാവ് മൂവാറ്റുപുഴ സ്വദേശി മൃദുൽ ജോർജ് സംവിധാനം ചെയ്ത ‘തത്സമയം’ ഷോർട്ഫിലിം സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. സമൂഹ മാധ്യമങ്ങളിൽ പലരും പ്രത്യേകിച്ച് സ്ത്രീകൾ നേരിടുന്ന സൈബർ അക്രമണങ്ങളാണ് ഷോർട്ഫിലിം പ്രതിപാദിക്കുന്നത്. സൈബർ ഇടങ്ങളിൽ സ്ത്രീകളെ വാക്കുകൾ കൊണ്ട് അധിക്ഷേപിക്കുന്ന മുഖം ഇല്ലാത്തവരോട് നമുക്ക് ഉണ്ടാവേണ്ട കാഴ്ചപ്പാട് തൽസമയം തുറന്നുകാട്ടുന്നു. സ്ത്രീകളോട് സൈബർ ഇടങ്ങളിൽ മോശം ഭാഷയിൽ സംസാരിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന, സ്വന്തം വ്യക്തിത്വം വെളിപ്പെടുത്താൻ ധൈര്യം ഇല്ലാത്തവരുമായ ഒരുകൂട്ടം ആളുകളെ എങ്ങനെ നേരിടണമെന്നും ഈ ഷോർട്ഫിലിം വ്യക്തമായി കാണിച്ചുതരുന്നു. ഇത്തരത്തിലുള്ളവർ സമൂഹമാധ്യമങ്ങളിൽ കുറിച്ച് ഇടുന്നതും ഷെയർ ചെയ്യുന്നതും ആയ പല വാക്കുകളോടും നിലപാടുകളോടും പ്രതികരിക്കാൻ പോയിട്ട് എങ്ങനെ അഭിമുഖീകരിക്കും എന്ന് പോലും അറിയാത്ത, ചിലപ്പോൾ എന്തുചെയ്യണമെന്നറിയാതെ തകർന്നു പോകുന്നവർക്ക് ധൈര്യമാവുകയാണ് അരുന്ധതി എന്ന കഥാപാത്രം. വൈകാരികമായല്ല ആത്മധൈര്യത്തോടെ സൈബർ ഇടങ്ങളിലെ അവഹേളനങ്ങളെ നേരിടണം എന്നാണ് അരുന്ധതി എന്ന കഥാപാത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്.

 

Back to top button
error: Content is protected !!