ട്രാഫിക് ബ്ലോക്കിനെതിരെ ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍

മൂവാറ്റുപുഴ: മൂവാറ്റുപുഴ ചാലിക്കടവ് പാലത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണത്തെ തുടര്‍ന്ന ടൗണില്‍ ഗതാഗതകുരുക്ക് രൂപപ്പെട്ടതോടെ പ്രതിഷേധവുമായി ടെക്‌സ്‌റ്റൈല്‍ അസോസിയേഷന്‍. ചാലിക്കടവ് പാലം വഴി പോകേണ്ട വാഹനങ്ങള്‍ എല്ലാം ടൗണില്‍ പ്രവേശിക്കാതെ പോകാന്‍ കഴിയാത്ത സാഹചര്യമാണ് നിലവില്‍ ഉള്ളത്. ഓണം വിപണിയെ ഗതാഗതകുരുക്ക് സാരമായ രീതിയില്‍ ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികള്‍. ഓണം വിപണി ലക്ഷ്യംമാക്കി ആളുകള്‍ കൂട്ടത്തോടെ ടൗണിലേക്ക് എത്തുമ്പോള്‍ ഗതാഗത സംവിധാനം ആകെ താറുമാറാകുന്ന അവസ്ഥയുണ്ടാകുവാനുള്ള സാധ്യതയേറെയാണെന്നും അതുമൂലം ഓണം വിപണിയില്‍ വ്യാപാരമാന്ദ്യം ഉണ്ടാകുമെന്നും വ്യാപരികള്‍ പറഞ്ഞു.വ്യാപാരമേഖലയെ പ്രതിസന്ധിയിലേക്ക് എത്തിക്കാനുള്ള സാധ്യതയേറെ ആണെന്നും നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധപരിപാടികളിലേക്കു പോകേണ്ടി വരുമെന്നും കെടിജിഎ പ്രതിഷേധകുറിപ്പില്‍ അറിയിച്ചു.മേഖല സെക്രട്ടറി ഡോമിനിക് സ്‌കറിയ, വര്‍ക്കിങ് പ്രസിഡന്റ് നിതിന്‍ വേണു, ഓര്‍ഗനൈസിങ് സെക്രട്ടറി മനു ബ്ലായില്‍, മേഖല ഭാരവാഹികളായ തോമസുട്ടി എംപി, നിസാം കാസിം, ഉണ്ണികൃഷ്ണന്‍, മൂസ തോട്ടത്തിക്കുടിയില്‍, അല്‍ജു ശശിധരന്‍, ബിന്‍സി സുനില്‍, ശ്രീദേവി, പൗര്‍ണമി അനില്‍ തുടങ്ങിയവര്‍ പ്രതിഷേധയോഗത്തില്‍ പങ്കെടുത്തു.

 

Back to top button
error: Content is protected !!