ട്വന്റ്റി ട്വന്റ്റി മഹാ സമ്മേളനം നടന്നു

സജോ സക്കറിയ ആന്‍ഡ്രൂസ്കോലഞ്ചേരി

 

കോലഞ്ചേരി :ജനമനസ്സുകളില്‍ ആവേശത്തിന്റെ ദീപം തെളിച്ചു കൊണ്ട് തിരുവാണിയൂരില്‍ ട്വന്റ്റി ട്വന്റ്റി മഹാ സമ്മേളനം നടന്നു. ഇന്നലെ വൈകിട്ട് 5 മണിക്ക് തിരുവാണിയൂര്‍ ട്വന്റി 20 നഗറില്‍ ഒത്തു ചേര്‍ന്ന മഹാ സമ്മേളനത്തില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ ഡീന ദീപക്, മിനി രതീഷ് , ബിന്‍സി ബൈജു , നിതാമോള്‍ എം.വി എന്നിവരെ കൂടാതെ വടവുകോട് ബ്ലോക്ക് പ്രസിഡന്റ് റസീന പരീത് ട്വന്റി 20 ബോര്‍ഡ് അംഗങ്ങളായ ബോബി എം ജേക്കബ്, ബിജോയ് ഫിലിപ്പോസ് , സനകന്‍, അഗസ്റ്റിന്‍ ആന്റണി, പങ്കെടുത്തു. തിരുവാണിയൂര്‍ ട്വന്റി 20 അംഗങ്ങളായ ജോയി , എ.വൈ ജോസ് , ജിബി എബ്രഹാം, സ്വപ്ന പൗലോസ് എന്നിവര്‍ പങ്കെടുത്തു. വിശിഷ്ടാതിഥിയായ ബെന്നി ജോസഫ് ആശംസ നേര്‍ന്നു.
വേദിയില്‍ ഫയര്‍ & റെസ്‌ക്യൂവിന്റെ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയില്‍ നിന്ന് അംഗീകാരം ലഭിച്ച കെ.വി. അശോകനേയും, സ്വന്തം സൈക്കിളില്‍ തിരുവാണിയൂര്‍ മുതല്‍ കാശ്മീര്‍ വരെ യാത്ര നടത്തിയ രാഹുല്‍ രാജിനേയും ട്വന്റി 20 ചീഫ് കോഡിനേറ്റര്‍ സാബു എം. ജേക്കബ് ആദരിച്ചു. (

 

Back to top button
error: Content is protected !!