ക്ഷേത്രത്തിലെ മോഷണം: വിരലടയാട വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി

കൂത്താട്ടുകുളം: മംഗലത്തുതാഴം ഗുരുദേവ ക്ഷേത്രത്തിലും സമീപത്തെ വീട്ടിലും നടന്ന മോഷണങ്ങളുടെ തെളിവുകള്‍ ശേഖരിക്കുന്നതിനായി വിരലടയാട വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ചൊവ്വാഴ്ച രാത്രി 12ഓടെയാണ് ഗുരുദേവ ക്ഷേത്രത്തിനു മുന്നിലെ ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്നത്. രണ്ട് പേര്‍ ചേര്‍ന്ന് ഭണ്ഡാരം തകര്‍ക്കുന്നതിന്റെ ദൃശ്യം ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ക്ഷേത്രത്തിനു സമീപത്തെ വലിയപ്ലാക്കില്‍ വി.പി. ശരത്കുമാറിന്റെ വീട്ടിലും മോഷണ ശ്രമം നടന്നു. ഭണ്ഡാരത്തില്‍ നിന്നു വിരലടയാള വിദഗ്ധര്‍ മോഷ്ടാക്കളുടേതെന്ന് കരുതുന്ന അടയാളങ്ങളും ശേഖരിച്ചു.
പുത്തന്‍കുരിശ് ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്റെ നിര്‍ദേശപ്രകാരം കൂത്താട്ടുകുളം സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വിന്‍സെന്റ് ജോസഫിന്റെ നേതൃത്വത്തില്‍ എസ്‌ഐ മാരായ കെ.പി. സജീവ്, രാജു പോള്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പി.കെ. മനോജ്, ആര്‍. രേജീഷ് എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

 

Back to top button
error: Content is protected !!