വലമ്പൂര്‍കുരിശ്-പടപറമ്പ് റോ​ഡി​ലേ​ക്ക് തേ​ക്ക് മ​രം വീ​ണു

കോലഞ്ചേരി: വലമ്പൂര്‍കുരിശ്-പടപറമ്പ് റോഡില്‍ ഗുരുകുലം എന്‍ജിനിയറിംഗ് കോളേജിന് സമീപം തേക്ക് മരം വൈദ്യുതി ലൈനിന്റെ മുകളിലൂടെ റോഡിന് കുറുകെ വീണു. ഇന്നലെ ഉച്ചകഴിഞ്ഞ് 2 ഓടെ അടിവശം ദ്രവിച്ച മരം നിലം പതിക്കുകയായിരുന്നു. വലമ്പൂര്‍ പാണക്കാട്ടില്‍ തങ്കപ്പന്റെ പുരയിടത്തിലെ മരമാണ് മറിഞ്ഞ് വീണത്. പട്ടിമറ്റത്ത് നിന്നും ഫയര്‍ ഫോഴ്‌സ് സംഘം എത്തിയാണ് മരം മുറിച്ചു മാറ്റിയത്. സ്റ്റേഷന്‍ ഓഫീസര്‍ എന്‍.എച്ച്. അസൈനാരുടെ നേതൃതത്തിന്‍ സേനാംഗങ്ങളായ വി.കെ. സുരേഷ്, സി.എസ്. അനില്‍കുമാര്‍, പി.ആര്‍. ഉണ്ണികൃഷ്ണന്‍, വി.ജി. വിജിത്ത് കുമാര്‍, പി.വി. വിജീഷ്, എസ്. ഷൈജു, എസ്. വിഷ്ണു എന്നിവരും, വൈദ്യുതി വകുപ്പ് ജീവനക്കാരും ചേര്‍ന്നാണ് മരം മുറിച്ചു മാറ്റിയത്.

 

Back to top button
error: Content is protected !!