അധ്യാപക യോഗവും പഠനോപകരണ വിതരണവും നടത്തി

കൂത്താട്ടുകുളം: മലങ്കര യാക്കോബായ സിറിയന്‍ സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍ കൂത്താട്ടുകുളം മണ്ണത്തൂര്‍ ഡിസ്ട്രിക്ട് അധ്യാപക യോഗവും പഠനോപകരണ വിതരണവും നടത്തി. പണ്ടപ്പിള്ളി സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ സംഘടിപ്പിച്ച പരിപാടി ഭദ്രാസന ഡയറക്ടര്‍ ബിനോയ് പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പള്ളി വികാരി ഫാ. റിജോ നിരപ്പുകണ്ടം അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഉല്ലാസ് തോമസ് എസ്എസ്എല്‍സി പ്ലസ് ടു അവാര്‍ഡുകള്‍ വിതരണം ചെയ്തു. സണ്‍ഡേ സ്‌കൂള്‍ തലത്തില്‍ 5 മുതല്‍ 12 വരെ ക്ലാസുകളിലെ റാങ്ക് ജേതാക്കള്‍ക്കുള്ള അവാര്‍ഡ് വിതരണവും പഠനോപകരണ വിതരണവും ചടങ്ങില്‍ നടന്നു. ഡിസ്ട്രിക്ട് ഇന്‍സ്‌പെക്ടര്‍ സാജു വര്‍ഗീസ്, ആരക്കുഴ പഞ്ചായത്ത് അംഗം ആല്‍ബി ആല്‍ബിന്‍, ബിജു ജോണ്‍, റ്റി.എ.ജെയിംസ്, എം.സി.ഐസക്, ബിനു വര്‍ഗീസ്, ജോസ് കെ പ്രസാദ്, മേരി ഫിലിപ്പ്, കെ.എം.ബെന്നി, സജി കെ.ജോണ്‍, ബാബു മറ്റത്തില്‍, ജോണ്‍സണ്‍ ജോസഫ്, ഇ.വി.പൗലോസ് എന്നിവര്‍ പ്രസംഗിച്ചു. ഡീന്‍ അലന്‍ കുര്യന്‍ സാബു സണ്‍ഡേ സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസ് നയിച്ചു.

 

Back to top button
error: Content is protected !!