അധ്യാപകരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ കെ.പി.എസ്.ടി.എ. പ്രതിഷേധം.

 

മൂവാറ്റുപുഴ: അധ്യാപകരുടെ അവകാശങ്ങൾ നിഷേധിക്കുന്നതിനെതിരെ കെ.പി.എസ്.ടി.എ. പ്രതിഷേധം. സംസ്ഥാനാടിസ്ഥാനത്തിൽ നടത്തിയ ധർണ്ണയുടെ ഭാഗമായി പിറവം എ.ഇ.ഒ. ഓഫീസിനു മുൻപിൽ കെ.പി.എസ്.ടി.എ. ധർണ്ണ സംഘടിപ്പിച്ചു. അഞ്ച് വർഷമായി ആയിരക്കണക്കിന് അധ്യാപകർ നിയമന അംഗീകാരം ലഭിക്കാതെ പ്രയാസപ്പെടുന്നു. 936 വിദ്യാലയങ്ങളിൽ ഇപ്പോഴും പ്രധാനാധ്യാപകരെ നിയമിച്ചിട്ടില്ല. സ്റ്റാറ്റുട്ടറി പെൻഷൻ തിരിച്ച് കൊണ്ടുവരുമെന്ന് പറഞ്ഞിട്ടും ഇതുവരെ ഒരു നടപടി ക്രമവും സ്വീകരിച്ചിട്ടില്ല. പെൻഷൻ തുക വെട്ടി കുറച്ചു. നാല് ഗഡു ക്ഷാമബത്ത അനുവദിച്ചിട്ടില്ല. ശബള പരിഷ്ക്കരണം നടപ്പിലാക്കിയിട്ടില്ല. തുടങ്ങി അധ്യാപകരെ ദ്രോഹിക്കുന്ന സർക്കാർ നടപടി തുടർന്നുകൊണ്ടിരിക്കുകയാണെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത എറണാകുളം റവന്യൂ ജില്ല പ്രസിഡന്റ് കുര്യാക്കോസ് ടി. ഐസക്ക് പറഞ്ഞു. സംസഥാന വ്യാപകമായ സമരത്തിന് കെ.പി.എസ്.ടി.എ. നേതൃത്വം നൽകും. പിറവം ഉപജില്ലാ പ്രസിഡന്റ് അനൂബ് ജോണിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ അക്കാദമിക് കൗൺസിൽ ചെയർമാൻ ബിനു ഇടക്കുഴി മുഖ്യ പ്രഭാഷണം നടത്തി. സെക്രെട്ടറി ബിജു എം. പോൾ, ട്രഷറർ എം. സി. തങ്കച്ചൻ, ജില്ലാ ഭാരവാഹി സൈബി സി. കുര്യൻ എന്നിവർ സംസാരിച്ചു.

Back to top button
error: Content is protected !!