റ്റി.ഇ മൈതീന്‍ അനുസ്മരണവും പ്രതിഭ സംഗമവും ഞായറാഴ്ച

മൂവാറ്റുപുഴ: സിപിഐ പായിപ്ര ബ്രാഞ്ച് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ഞായറാഴ്ച വൈകിട്ട് 5.30ന് പായിപ്ര സൊസൈറ്റിപ്പടിയില്‍ റ്റി.ഇ മൈതീന്‍ അനുസ്മരണവും പഠനോപകരണ വിതരണവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും നടക്കും. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു ഉദ്ഘാടനം ചെയ്യും.

എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍, മുന്‍ എംഎല്‍എമാരായ ബാബു പോള്‍, എല്‍ദോ എബ്രഹാം, സിപിഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.എ നവാസ്, മണ്ഡലം സെക്രട്ടറി ജോളി പൊട്ടയ്ക്കല്‍, ലോക്കല്‍ സെക്രട്ടറി കെ.കെ ശ്രീകാന്ത്, ലോക്കല്‍ അസിസ്റ്റന്റ് സെക്രട്ടറി ഷംസ് മുഹമ്മദ് എന്നിവര്‍ പ്രസംഗിക്കും

 

Back to top button
error: Content is protected !!