കപ്പകൃഷി വിളവെടുപ്പിലൂടെ ഉന്നക്കുപ്പാ നിവാസികൾക്ക് ലഭിച്ചത് നീളം കൂടിയ അത്ഭുത കപ്പ

 

മൂവാറ്റുപുഴ ഈസ്റ്റ് മാറാടി ഉന്നക്കുപ്പാ നിവാസികൾ പാട്ട ഭൂമിയിൽ ഇറക്കിയ കപ്പകൃഷിയിലൂടെ ഏറ്റവും നീളം കൂടിയ വമ്പൻ കപ്പ വിളവെടുത്തു. വാഴയിൽ പുത്തൻപുര വീട്ടിൽ വത്സ സുദർശന്റേയും ഉന്നക്കുപ്പാ നിവാസി ഗീത ജയന്റേയും അധ്വാനത്തിന്റെ ഫലമാണ് ഈ വലിയ കപ്പ.

ഒരു വർഷം മുൻപ് ആരംഭിച്ച പച്ചക്കറി കൃഷിയിൽ ചേന, കാച്ചിൽ, ചേമ്പ്, കപ്പ മുതലായവയും മറ്റു പച്ചക്കറികളും ഇവർ ഉൾപ്പെടുത്തിയിരുന്നു. അവയിൽ കപ്പ ഒഴികെ ബാക്കിയുള്ളവയെല്ലാം നേരത്തേ വിളവെടുത്തിരുന്നു. ഇന്നലെ കപ്പകൃഷിയുടെ വിളവെടുപ്പ് നടത്തിയപ്പോഴാണ് ഈ അത്ഭുത കപ്പ കിട്ടിയത്. ഇത്തവണ ഇറക്കിയ കൃഷികളില്ലെല്ലാം നല്ലരീതിയിൽ വിളവ് ലഭിച്ചതിൽ വളരെ സന്തോഷമുണ്ടെന്ന് വത്സയും ഗീതയും അറിയിച്ചു.

Back to top button
error: Content is protected !!