കോതമംഗലം താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാര ലീഗൽ വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു

കോതമംഗലം: താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി പാര ലീഗൽ വോളണ്ടിയർമാരെ തിരഞ്ഞെടുക്കുന്നു. അപേക്ഷകർ കോട്ടപ്പടി, പിണ്ടിമന , പൈങ്ങോട്ടൂർ, കവളങ്ങാട്, നെല്ലിക്കുഴി, കീരംപാറ,  വാരപ്പെട്ടി, പല്ലാരിമംഗലം പഞ്ചായത്തിൽ നിന്നും  കോതമംഗലം മുൻസിപ്പൽ പരിധിയിൽ നിന്നുള്ളവരും  പത്താം ക്ലാസ് വിദ്യാഭ്യാസ  യോഗ്യതയെങ്കിലും ഉള്ളവരും ആയിരിക്കണം.  സാമൂഹിക സേവനരംഗത്ത് പ്രവർത്തിച്ച്  മുൻ പരിചയമുള്ളവർക്കും ബിരുദധാരികൾക്കും പ്രത്യേകം പരിഗണനയുള്ളതാണ്. സർവീസിൽ നിന്നും വിരമിച്ച അധ്യാപകർ ജീവനക്കാർ വിവിധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കും(നിയമം, എം.എസ്.ഡബ്ള്യു.)  സേവനമേഖലകളിൽ പ്രവർത്തിക്കുന്നവർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയ എല്ലാവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ ക്രിമിനൽ കേസുകളിൽ പ്രതികളായിരിക്കരുത്. ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പിയും സഹിതം അടുത്ത മാസം ഒന്നിന്  (1.9.23 ന് ) മുമ്പായി ചെയർമാൻ, താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി ,കോതമംഗലം പിൻ -68 6691 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിക്കേണ്ടതാണ്.

Back to top button
error: Content is protected !!