താലൂക്ക് വികസന സമിതി ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും

കോ​ത​മം​ഗ​ലം: താ​ലൂ​ക്കി​ൽ ഡെ​ങ്കി​പ്പ​നി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കാ​ൻ താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ഡെ​ങ്കി പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കും. വേ​ന​ൽ​മ​ഴ​യി​ലും കാ​റ്റി​ലും ഉ​ണ്ടാ​യ കൃ​ഷി​നാ​ശ​ത്തി​ന് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കാ​നു​ള്ള ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് എം.​എ​ൽ.​എ നി​ർ​ദേ​ശം ന​ൽ​കി. നെ​ല്ലി​ക്കു​ഴി ക​മ്പ​നി​പ്പ​ടി ഭാ​ഗ​ത്ത് ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ൻ കെ.​എ​സ്.​ഇ.​ബി അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം. താ​ലൂ​ക്ക് അ​ദാ​ല​ത്തി​ൽ ല​ഭി​ച്ച എ​ല്ലാ അ​പേ​ക്ഷ​യും തീ​ർ​പ്പാ​യി. അ​ദാ​ല​ത്തി​ൽ എ​ല്ലാ വ​കു​പ്പും മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ചെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. വി​ദ്യാ​ർ​ഥി​ക​ളു​ടെ സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പു​വ​രു​ത്തു​ന്ന ന​ട​പ​ടി​ക​ൾ പൊ​ലീ​സ്, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും സ്വീ​ക​രി​ക്ക​ണം. റോ​ഡ് വ​ശ​ങ്ങ​ളി​ൽ അ​പ​ക​ട​ക​ര​മാ​യി നി​ൽ​ക്കു​ന്ന വ​ൻ​മ​ര​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി നീ​ക്ക​ണം. ജ​ല അ​തോ​റി​റ്റി​യു​ടെ പൈ​പ്പു​ക​ൾ പൊ​ട്ടു​ന്ന​തി​ന്​ ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം. ഡ്രെ​യി​നേ​ജു​ക​ൾ വൃ​ത്തി​യാ​ക്കി സ്ലാ​ബി​ട്ട് അ​പ​ക​ട ഭീ​ഷ​ണി ഒ​ഴി​ക്ക​ണം. ആ​ലു​വ -കോ​ത​മം​ഗ​ലം നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്തു. ഇ​ര​മ​ല്ലൂ​ർ വി​ല്ലേ​ജി​ലെ ന്യാ​യ​വി​ല കൂ​ടു​ത​ലാ​ണെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കു​റ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​ർ.​ഡി.​ഒ​ത​ല​ത്തി​ൽ സ്വീ​ക​രി​ച്ചു​വ​രു​ന്നു. പി​ണ്ടി​മ​ന പ​ഞ്ചാ​യ​ത്തി​ലെ അ​ടി​യോ​ടി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന ഓ​ക്സി​ജ​ൻ പാ​ർ​ക്കി​ന്റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക്ക്​ പെ​രി​യാ​ർ​വാ​ലി​യി​ൽ​നി​ന്നും അ​നാ​വ​ശ്യ ത​ട​സ്സ​ങ്ങ​ൾ ഉ​ണ്ടാ​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​യ​ർ​ന്നു. ആ​ന്‍റ​ണി ജോ​ൺ എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഡി​ഷ​യി​ൽ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ വേ​ർ​പാ​ടി​ൽ യോ​ഗം അ​നു​ശോ​ചി​ച്ചു. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ പി.​എം. മ​ജീ​ദ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ. ദാ​നി, റ​ഷീ​ദ് സ​ലിം, റാ​ണി​ക്കു​ട്ടി ജോ​ർ​ജ്, കോ​ത​മം​ഗ​ലം ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എ. നൗ​ഷാ​ദ്, കോ​ത​മം​ഗ​ലം ത​ഹ​സി​ൽ​ദാ​ർ റേ​ച്ച​ൽ കെ. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Back to top button
error: Content is protected !!