കുന്നത്ത്നാട് താലൂക്കുതല അദാലത്തിന് തുടക്കം

കുന്നത്ത്നാട്സാ: ധാരണക്കാരായ മനുഷ്യരുടെ മുഖവും മനസും പ്രതിഫലിപ്പിക്കുകയാണ് സർക്കാർ നയമെന്ന് കാർഷിക കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. പെരുമ്പാവൂർ ഇ.എം.എസ് ടൗൺ ഹാളിൽ കരുതലും കൈത്താങ്ങും കുന്നത്തുനാട് താലൂക്കുതല അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പരാതികൾക്ക് പരിഹാരം കാണുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് അനാവശ്യമായ കാലതാമസമുണ്ടാകുന്നുണ്ടെന്ന് അദാലത്തിൽ നിന്ന് ബോധ്യമാകുന്നു. ഇത് തിരുത്തണം. നിയമത്തിനും ചട്ടത്തിനും വിധേയമായി പ്രശ്നങ്ങൾ പരിഹരിക്കണം. കോടതിയുടെ പരിഗണനയിലെ വിഷയങ്ങൾ, പോലീസ് കേസുകൾ തുടങ്ങിയവ അദാലത്തിൽ പരിഹരിക്കാൻ കഴിയില്ല. അത്തരം കാര്യങ്ങൾക്ക് നിയമപരമായി പരിഹാരം കാണണം. എന്നാൽ ചട്ടങ്ങൾ ദുർവ്യാഖ്യാനിച്ച് പരിഹാരം വൈകിപ്പിക്കരുത്. ഇത് എല്ലാവരെയും ഓർമ്മപ്പെടുത്തുന്നതിനും സർക്കാരിന്റെ നിലപാടിന് അനുസരിച്ച് പ്രവർത്തനം ചിട്ടപ്പെടുത്തുന്നതിനുമാണ് അദാലത്ത് സംഘടിപ്പിക്കുന്നത്. അദാലത്തിലെ തീരുമാനങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ലാതലത്തിൽ സംവിധാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാർക്ക് ജനകീയ വിദ്യാഭ്യാസവും ഉദ്യോഗസ്ഥർക്ക് പഠനാനുഭവവുമാണ് അദാലത്ത് വഴി ലഭിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി പി. രാജീവ് പറഞ്ഞു. ജനങ്ങൾക്ക് അനുകൂലമായി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് നിയമത്തിലും ചട്ടത്തിലും വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച വിവരങ്ങൾ മനസിലാക്കുന്നതിനുള്ള ജനകീയ ഇടപെടലാണിതെന്നും മന്ത്രി പറഞ്ഞു. 10 പേർക്ക് മുൻഗണനാ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ വേദിയിൽ വിതരണം ചെയ്തു. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എസ്. ഷാജഹാൻ, സബ് കളക്ടർ പി. വിഷ്ണു രാജ്, ഡി.എഫ്.ഒ. രവി കുമാർ മീണ, മുവാറ്റുപുഴ ആർഡിഒ പി.എൻ. അനി, ഡെപ്യൂട്ടി കളക്ടർമാരായ ഉഷ ബിന്ദു മോൾ, ബി.അനിൽകുമാർ, എസ്. ബിന്ദു, ഹുസൂർ ശിരസ്തദാർ കെ. അനിൽകുമാർ മേനോൻ, കുന്നത്തുനാട് താലൂക്ക് തഹസിൽദാർ ജോർജ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു

Back to top button
error: Content is protected !!