കുന്നത്തുനാട്ടില്‍ പ്രതിഭകളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

കോലഞ്ചേരി: കുന്നത്തുനാട് എംഎല്‍എ നടപ്പാക്കുന്ന വിദ്യാജ്യോതി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി പ്രതിഭകളായ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. പി.വി ശ്രീനിജിന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ അലി അധ്യക്ഷത വഹിച്ചു. ആലുവ റൂറല്‍ എഎസ്പി അഞ്ജലി ഭാവന മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ ഗോപാല്‍ ഡിയോ, സോണിയ മുരുകേശന്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനു അച്ചു, സി.കെ. വര്‍ഗീസ്, ജോര്‍ജ് ഇടപ്പരത്തി, ടി.ആര്‍. വിശ്വപ്പന്‍, ശ്രീജ അശോകന്‍, ബേബി വര്‍ഗീസ്, ഓമന നന്ദകുമാര്‍, ടി.എ. ഇബ്രാഹിം, റെജി ഇല്ലിക്കപറമ്പില്‍, റെജി സി. വര്‍ക്കി, ഡോ. ആതിര എന്നിവര്‍ പ്രസംഗിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു, വിഎച്ച്എസ്ഇ, സിബിഎസ്ഇ, ഐസിഎസ്ഇ പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയവരും നൂറ് ശതമാനം വിജയം നേടിയ 24 സ്‌കൂളുകള്‍ക്കും, ബിരുദ ബിരുദാനന്തര പരീക്ഷകളില്‍ റാങ്ക് നേടിയവര്‍ക്കും മുഖ്യമന്ത്രിയുടെ പ്രതിഭാ പുരസ്‌കാരം നേടിയവര്‍ക്കും, വിവിധ മേഖലകളില്‍ പിഎച്ച്ഡി കരസ്ഥമാക്കിയവര്‍ക്കും അവാര്‍ഡുകള്‍ സമ്മാനിച്ചു.

 

 

Back to top button
error: Content is protected !!