മൂവാറ്റുപുഴ എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ര​തി​ഭ പു​ര​സ്കാ​ര സ​മ​ർ​പ്പ​ണ സ​മ്മേ​ള​നം

മൂവാറ്റുപുഴ: പഠനത്തോടൊപ്പം ജീവിതത്തെകുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വിദ്യാഭ്യാസമാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കേണ്ടതെന്ന് കേരള ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍. സഹജീവികളോട് ആര്‍ദ്രതയും കരുണയും ഉള്ളവരായി വളര്‍ന്നുവരേണ്ടവരാണ് നമ്മുടെ വിദ്യാര്‍ത്ഥികള്‍. ജീവിതത്തിന്റെ എല്ലാ ശ്രേണികളിലും ഉയര്‍ച്ചയുടെ പടവുകള്‍ ചവിട്ടിക്കയറാനുള്ള സാങ്കേതിക വിദ്യകൂടി സ്വായത്തമാക്കുന്ന വിദ്യാഭ്യാസമാണ് നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും നേടിയവര്‍ക്കും, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും മൂവാറ്റുപുഴ അജു ഫൗണ്ടേഷന്‍ നല്‍കുന്ന പ്രതിഭ പുരസ്‌കാര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയയായിരുന്നു ഗോപി കോട്ടമുറിക്കല്‍. തുടര്‍ന്ന് അദ്ദേഹം പുരസ്‌കാരങ്ങളും സമ്മാനിച്ചു. എസ്എന്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റ് മാനേജര്‍ വി.കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. എസ്എന്‍ഡിപി യൂണിയന്‍ വൈസ് പ്രസിഡന്റ് പി.എന്‍. പ്രഭ, സെക്രട്ടറി എ.കെ. അനില്‍കുമാര്‍, എസ്എന്‍ കോളജ് ഓഫ് എഡ്യൂക്കേഷന്‍ പ്രിന്‍സിപ്പല്‍ ഡോ. പി.ജെ. ജേക്കബ്, എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ടി.ജി. ബിജി, പ്രധാനാധ്യാപിക വി.എസ്. ധന്യ, അഡ്മിനിസ്‌ട്രേറ്റര്‍ സി.പി. ഉത്തമന്‍നായര്‍, യൂണിയന്‍ കൗണ്‍സിലര്‍മാരായ എം.ആര്‍. നാരായണന്‍, അനില്‍ കാവുംചിറ, പി.ആര്‍. രാജു, ടി.വി. മോഹനന്‍, അജു ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രമോദ് കെ. തന്പാന്‍, കുമാരനാശാന്‍ ലൈബ്രറി സെക്രട്ടറി രജീഷ് ഗോപി നാഥ് എന്നിവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!