നാട്ടിന്‍പുറം ലൈവ്മൂവാറ്റുപുഴ

ട്വൻ്റി-20 സ്ഥാനാർത്ഥി അഡ്വ.സി.എൻ.പ്രകാശിൻ്റെ പര്യടനം പായിപ്ര പഞ്ചായത്തിൽ

 

മൂവാറ്റുപുഴ: ജന്മ നാട്ടിൽ ആവേശമുണർത്തി ട്വൻ്റി-20 സ്ഥാനാർത്ഥി അഡ്വ.സി.എൻ.പ്രകാശിൻ്റെ പര്യടനം ഇന്ന് പായിപ്ര പഞ്ചായത്തിലായിരുന്നു
താളമേളങ്ങളുടെയും ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ രാവിലെ പെരുമറ്റത്ത് നിന്ന് ആരംഭിച്ച പര്യടനം മുളവൂർ പള്ളിപ്പടി. പൊന്നിരിക്കപ്പറമ്പ് ആട്ടായം, നിരപ്പ് റേഷൻ കടപ്പടി, പായിപ്ര സകൂൾപടി ,പേഴയ്ക്കാപ്പിള്ളി, പായിപ്ര കവല, തൃക്കളത്തൂർ, മുടവൂർ മേഖലയിൽ പര്യടനം നടത്തി. തൃക്കളത്തൂർ സ്വദേശിയായ അഡ്വ.സി.എൻ.
സുഹൃത്തുക്കളും നാട്ടുകാരും ഉൾപ്പെടെ നൂറുകണക്കിനു പേർ സ്വീകരണ കേന്ദ്രങ്ങളിൽ എത്തിയിരുന്നു.വഴിയോരത്ത് കാത്തുനിന്ന് സ്ത്രീകളും കുട്ടികളും അടക്കം സ്ഥാനാർത്ഥിയെ അഭിവാദ്യം ചെയ്തു.മൂവാറ്റുപുഴയുടെ വികസന മാന്ദ്യം അവസാനിക്കുന്നതിന് ട്വൻ്റി-20 യെ വിജയിപ്പിക്കണമെന്നും ട്വൻ്റി-20 ജയിച്ചാൽ സമസ്ത മേഖലയിലും മാറ്റം ഉണ്ടാകുമെന്ന് വോട്ടർമാർക്ക്
ഉറപ്പു നൽകിയാണ് അഡ്വ.സി..എൻ.പ്രകാശ് സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുന്നത്.

Back to top button
error: Content is protected !!
Close