ഘടക കക്ഷിക്ക് അനുവദിച്ച സീറ്റിൽ കോണ്‍ഗ്രസ് ഔദ്യോഗിക ചിഹ്നം നൽകിയത് വിവാദത്തിൽ.

 

മൂവാറ്റുപുഴ: നഗരസഭയിലെ പതിനാലാം വാർഡിലെ കോൺഗ്രസ് ഘടക കക്ഷിക്ക് അനുവദിച്ച സീറ്റിൽ മറ്റൊരു സ്ഥാനാർത്ഥിക്ക് കോണ്‍ഗ്രസ് ഔദ്യോഗിക ചിഹ്നമായ കൈപ്പത്തി നല്‍കിയത് വിവാദത്തിലേക്ക്. കേരള കോണ്‍ഗ്രസ് (എം) ജോസഫ് വിഭാഗത്തിനാണ് ഈ വാർഡിലെ യു.ഡി.എഫ്. സീറ്റ് അനുവദിച്ചിരിക്കുന്നത്. ചെണ്ട ചിഹ്നത്തില്‍ വത്സ പൗലോസാണ് ഔദ്യോഗിക സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എന്നാല്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ജോയ്സ് മേരി ആന്‍റണിയെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ കൈപ്പത്തി ചിഹ്നവും അനുവദിച്ചു നല്‍കിയതോടെയാണ് വിവാദം കനത്തിരിക്കുന്നത്.

Back to top button
error: Content is protected !!