മൂവാറ്റുപുഴയില്‍ നടന്നുവന്ന അവധിക്കാല നീന്തല്‍ പരിശീലനം സമാപിച്ചു

 

മൂവാറ്റുപുഴ: കഴിഞ്ഞ രണ്ടുമാസമായി മൂവാറ്റുപുഴയില്‍ നടന്നുവന്ന അവധിക്കാല നീന്തല്‍ പരിശീലനം സമാപിച്ചു. മൂവാറ്റുപുഴ ക്ലബ് സ്വിമ്മിംഗ് പൂളില്‍ നടന്നുവന്ന നീന്തല്‍ പരിശീലനമാണ് വിജയകരമായി പൂര്‍ത്തീകരിച്ചത്. മൂവാറ്റുപുഴയാറ് നീന്തി പരിശീലനം വിജയകരമായി പൂര്‍ത്തികര്‍ച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. മൂവാറ്റുപുഴ ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. മൂവാറ്റുപുഴ ക്ലബ് പ്രസിഡന്റ് റെജി പി ജോര്‍ജ്ജ് യോഗത്തിന് അധ്യക്ഷത വഹിച്ചു. നീന്തല്‍ പരിശീലനത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം 200റോളം പേര്‍ പങ്കെടുത്തു. ചടങ്ങില്‍ വനിതാ പരിശീലകരായ റ്റെസ്സി പീറ്റര്‍, ആര്‍ദ്ര എ, വിജിഷ, ക്ലബ്ബ് കോര്‍ഡിനേറ്റര്‍ രവി ടി.കെ എന്നിവരെ അനുമോദിച്ചു. മുഖ്യപരിശീലകന്‍ എം.പി തോമസ്, ക്ലബ് സെക്രട്ടറി ഡോക്ടര്‍ ഡി സെബാസ്റ്റ്യന്‍, ക്ലബ്ബ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജെയിംസ് വര്‍ഗീസ്, ഡോക്ടര്‍ സിജു എ പൗലോസ്,അജി പി എസ് എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!