കോതമംഗലം
കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ടീം കേരള: നീന്തല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി

കവളങ്ങാട് : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ടീം കേരള സംഘടിപ്പിക്കുന്ന നീന്തല്‍ പരിശീലനത്തിന്റെ ഉദ്ഘാടനം നടത്തി. വാരപ്പെട്ടി പഞ്ചായത്തിലെ കണിയാംകുടി പാലത്തിന് സമീപമുള്ള കുളത്തില്‍ നടത്തുന്ന നീന്തല്‍ പരിശീലനത്തിന്റെ ഉഗ്ഘാടനം സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് സതീഷ് നിര്‍വഹിച്ചു. ടീം കേരള സംസ്ഥാന കോ ഓര്‍ഡിനേറ്റര്‍ പി എം സാജന്‍, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസര്‍ ആര്‍ പ്രജീഷ, ജില്ലാ യുവതി കോ ഓര്‍ഡിനേറ്റര്‍ മീനു സുകുമാരന്‍, വാര്‍ഡംഗം സി ശ്രീകല ബിജു, യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ജോബിന്‍ ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. നീന്തല്‍ പരിശീലകന്‍ ബിജു തങ്കപ്പനാണ് പരിശീലനത്തിന് നേതൃത്വം നല്‍കിയത്.