റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍

മൂവാറ്റുപുഴ: മലഞ്ചരക്ക് മോഷ്ടാക്കള്‍ പിടിയില്‍. മൂവാറ്റുപുഴ റാക്കാട് മലഞ്ചരക്ക് കട കുത്തിതുറന്ന് മോഷണം നടത്തിയ മഴുവനൂര്‍ മംഗലത്തുനട ഭാഗത്ത് വാരിക്കാട്ടില്‍ ഷിജു രാജപ്പന്‍ (42), വെങ്ങോല ചിറപ്പുള്ളി താഹിര്‍ പരീത് (34), ഐരാപുരം ഏറ്റകുടി ജോണ്‍സന്‍ മത്തായി (34) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. റാക്കാട് ഭാഗത്ത് അര്‍ദ്ധരാത്രിയില്‍ കാറില്‍ എത്തിയശേഷം മലഞ്ചരക്ക് കട കുത്തിതുറന്ന് 60 കിലോയോളം കുരുമുളക്, 20 കിലോയോളം ജാതിക്ക അഞ്ചു കിലോയോളം ജാതിപത്രി എന്നിവയാണ് മോഷ്ടിച്ചത്. ഷിജുവിനും ജോണ്‍സണും ചാലക്കുടി,വാഴകുളം, കല്ലൂര്‍ക്കാട്, പുത്തന്‍കുരിശ്, കുന്നത്തുനാട് എന്നിവിടങ്ങളില്‍ മോഷണകേസ് നിലവില്‍ ഉണ്ട്. താഹിര്‍ വാടകക്ക് എടുത്ത കാറില്‍ കറങ്ങി നടന്നാണ് ഇവര്‍ മൂവരും മോഷണം നടത്തി വന്നിരുന്നത്. കാലടിയിലെ മലഞ്ചരക്ക് കടയില്‍ നിന്ന് മോഷണമുതലുകള്‍ അന്വേഷണസംഘം കണ്ടെടുത്തു. സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ കെ.എന്‍.രാജേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തില്‍ എസ്‌ഐ മാരായ വിഷ്ണു രാജു, കെ.എസ്.ജയന്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ പി.എസ്.ജോജി, സീനിയര്‍ സിപിഓമാരായ അനസ്, ബിബില്‍ മോഹന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.