ക്രൈംമൂവാറ്റുപുഴ

റബര്‍ തോട്ടത്തിന് തീയിട്ട സംഭവത്തില്‍ പ്രതികളിലൊരാളെ മോഷണ ശ്രമത്തിനിടെ പിടികൂടി.

മൂവാറ്റുപുഴ : റബര്‍ തോട്ടത്തിന് തീയിട്ട സംഭവത്തില്‍ പ്രതികളിലൊരാളെ മോഷണ ശ്രമത്തിനിടെ പിടികൂടി. പേഴയ്ക്കാപ്പിള്ളിയില്‍ വാടകയ്ക്കു താമസിക്കുന്ന കക്കടാശ്ശേരി സ്വദേശിയായ എള്ളുമലയില്‍ ഷമീറിനെ (43) ആണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയില്‍ തൃക്കളത്തൂര്‍ സെന്‍റ് ജോര്‍ജ് പള്ളിയില്‍ കിടന്ന പഴയ ഇരുമ്പ് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ നാട്ടുകാരുടെ പിടിയിലായത്. തൃക്കളത്തൂര്‍ വെളിയത്ത് ഐസക് വി. കോരതിന്‍റെ തൃക്കളത്തൂര്‍ പാറ്റായി കോളനി റോഡിനു സമീപമുള്ള റബര്‍ തോട്ടത്തിനാണ് ഏതാനും ദിവസം മുമ്പ് തീയിട്ടത്. പുക ഉയരുന്നതു കണ്ട് നാട്ടുകാര്‍ ഓടിയെത്തി തീയണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി. ഷമീറും സുഹൃത്തുമാണ് റബര്‍ തോട്ടത്തിനു തീയിട്ടത്. റബര്‍ തോട്ടത്തിലിരുന്ന് ലഹരി ഉപയോഗവും മദ്യപാനവും നടത്തുന്ന സംഘത്തെ നാട്ടുകാര്‍ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇവര്‍ നാട്ടുകാരെ ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് റബര്‍ തോട്ടത്തിനു തീയിട്ടത്. ഇതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ പ്രചരിച്ചിരുന്നു. ഇതിനിടെയാണ് ഷമീര്‍ തൃക്കളത്തൂര്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ മോഷണത്തിന് എത്തിയത്. പള്ളിയുടെ പരിസരത്ത് ഇയാളെ കണ്ടതോടെ നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മൂവാറ്റുപുഴ പോലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തു.

ഫോട്ടോ ……………… ഷമീര്‍.

Back to top button
error: Content is protected !!
Close