ക്രൈംപെരുമ്പാവൂര്‍

പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ

പെരുമ്പാവൂർ: താലൂക്ക് ആശുപത്രിയിൽ അതിക്രമം നടത്തിയ പ്രതി അറസ്റ്റിൽ . ഇടുക്കി വണ്ടിപ്പെരിയാർ കരേടിക്കുടി എസ്റ്റേറ്റ് ലായത്തിൽ ലോറൻസ് (36) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റുചെയ്തത്. തലവേദനയാണെന്ന്പറഞ്ഞ് ആശുപത്രിയിൽ വന്നയാൾ ഡോക്ടറോട് തട്ടിക്കയറുകയും, പുതിയ ഒ.പി മുറിയിലെ വെന്റിലേഷൻ ഗ്ലാസും, ലൈറ്റും , കസേരകളും നശിപ്പിക്കുകയുമായിരുന്നു. 17 ന് പുലർച്ച മൂന്നരയോടെയാണ് സംഭവം. ഇൻസ്പെക്ടർ ആർ.രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.

Back to top button
error: Content is protected !!