പൂട്ടികിടന്ന വീട് കുത്തിതുറന്ന് മോഷണം: പ്രതി പിടിയില്‍

മൂവാറ്റുപുഴ: പൂട്ടികിടന്ന വീട് കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസില്‍ പ്രതി പോലീസ് പിടിയില്‍. ഈരാറ്റുപേട്ട നടക്കല്‍ സ്വദേശി മുണ്ടക്കപ്പറമ്പില്‍ മുഹമ്മദ് ഫൈസല്‍ (45) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. വള്ളക്കാലില്‍ ജംഗ്ഷന് സമീപമുള്ള വീടാണ് പ്രതി പട്ടാപ്പകല്‍ കുത്തിതുറന്ന് ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച് കടന്നു കളഞ്ഞത്. മോഷണവിവരം അറിഞ്ഞ ഉടന്‍ തന്നെ റൂറല്‍ ജില്ല പോലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചിരുന്നു. തുടര്‍ന്ന് നടന്ന ശാസ്ത്രീയ അന്വേഷണത്തില്‍ മോഷ്ടാവിനെ ഈരാറ്റുപേട്ടയില്‍ നിന്നാണ് പിടികൂടിയത്. പ്രതിക്ക് ഈരാറ്റുപേട്ട, ഏറ്റുമാനൂര്‍, കോട്ടയം വെസ്റ്റ്, രാമപുരം,ഗാന്ധിനഗര്‍,കാഞ്ഞിരപ്പള്ളി, തിടനാട്, പാലാരിവട്ടം, കോഴിക്കോട് വെള്ളയില്‍, എറണാകുളം മരട് എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണ-ഭവനഭേദന കേസുകളുണ്ട്. മൂവാറ്റുപുഴ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബി.കെ അരുണിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തില്‍ എസ്‌ഐ വിഷ്ണു രാജു, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ പി സി ജയകുമാര്‍, പി.എസ് ജോജി, സീനിയര്‍ സിപിഓമാരായ ബിബില്‍ മോഹന്‍, എച്ച്.ഹാരിസ്, രഞ്ജിത് രാജന്‍, ഷാന്‍ മുഹമ്മദ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Back to top button
error: Content is protected !!