പല്ലാരിമംഗലത്ത് വന്ധ്യതാ സര്‍വ്വേക്ക് തുടക്കമായി

പല്ലാരിമംഗലം: സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ സഹായത്തോടെ സംസ്ഥാനത്ത് നടത്തുന്ന ഒന്നാംഘട്ട വന്ധ്യതാ സര്‍വ്വേക്ക് പല്ലാരിമംഗലം പഞ്ചായത്തില്‍ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് മെമ്പര്‍ ഷാജിത സാദിഖ് അധ്യക്ഷത വഹിച്ചു. ആശാ വര്‍ക്കര്‍ മേരി ഏലിയാസ്, സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിലെ ഇന്‍വെസ്റ്റിഗേറ്റര്‍മാരായ എം ഇ ജുമൈലത്ത്, പി ടി ആശാമോള്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!