നാഷ്ണല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരികൂട്ടി സുരേഷ് മാധവനും കുടുംബവും

മൂവാറ്റുപുഴ: നാഷ്ണല്‍ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ മെഡലുകള്‍ വാരികൂട്ടി സുരേഷ് മാധവനും കുടുംബവും മഹാരാഷ്ട്രയിലെ നാഗപൂരില്‍ നടന്ന ഇന്ത്യ പഞ്ചഗുസ്തി മത്സരത്തില്‍ കേരളത്തെ പ്രധിനിധീകരിച്ച് ഇന്റ്ര്‍നാഷ്ണല്‍ ചാമ്പ്യന്‍ സുരേഷ് മാധവനും കുടുംബവുമാണ് മെഡലുകള്‍ വാരികൂട്ടിയത്. രണ്ട് സ്വര്‍ണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും ഒരു ബോണ്‍സ് മെഡലും കരസ്തമാക്കി. കുടുംബം 2024 നവംബറില്‍ ഇന്ത്യയില്‍ നടക്കുന്ന ഏഷ്യന്‍ ചാസ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും, വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുമുള്ള അര്‍ഹതനേടി. മൂവാറ്റുപുഴ ആരക്കുഴ സെന്റ്. ജോസഫ് സ്‌കൂള്‍ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ആരാധ്യ സുരേഷ് സബ് ജൂനിയര്‍ 40 കിലോ വിഭാഗത്തില്‍ ഒരു സ്വര്‍ണവും ഒരു വെള്ളിയുമാണ് നേടിയത്. മൂവാറ്റുപുഴ സെന്റ്. അഗസ്യന്‍ സ്‌കൂള്‍ 10-ക്ലാസ് വിദ്യാര്‍ത്ഥിനിയായ അമേയൂ സുരേഷ് സബ് ജൂനിയര്‍ 50 കിലോ വിഭാഗത്തില്‍ ഒരു വെള്ളി മെഡലും, ആര്‍ദ്ര സുരേഷ് സീനിയര്‍ വിഭാഗത്തില്‍ 50 കിലോ നാലാം സ്ഥാനവും കരസ്ഥമാക്കി. സുരേഷ് മാധവന്‍ മാസ്റ്റെഴ്സ് 90 കിലോ വിഭാഗത്തില്‍ ഒരു സ്വര്‍ണവും, ഒരു വെള്ളിയും, റീജ സുരേഷ് മാസ്റ്റെഴ്സ് 70 കിലോ വിഭാഗത്തില്‍ ഒരു ബൊണ്‍സ് മെഡലും കരസ്ഥമാക്കി.

Back to top button
error: Content is protected !!