ഉറപ്പായി എൽഡിഎഫ് 100സീറ്റിലേറെ ലീഡ് നേടി ഭരണ തുടർച്ചയിലേക്ക്

 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പി​ച്ച്‌ ഇടതുപക്ഷം. 100 സീറ്റുകളിലേറെ ലീഡ് നേടിയ എല്‍ഡിഎഫിന് ഒരു തുടര്‍ഭരണത്തിന് കേരളം വിധിയെഴുതി.

നാ​ല്‍​പ്പ​തു സീ​റ്റി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് മു​ന്നി​ട്ടു നി​ല്‍​ക്കു​ന്ന​ത്. എ​ന്‍​ഡി​എയ്ക്ക് ഒരു സീറ്റു പോലും നേടാനായില്ല.

ക്യാ​പ്റ്റ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട പി​ണ​റാ​യി വി​ജ​യ​നാ​ണ് എ​ല്‍​ഡി​എ​ഫി​ന്‍റെ മു​ഴു​വ​ന്‍ ക്രെ​ഡി​റ്റും. വിവാദങ്ങളേയും വെല്ലുവിളികളേയും നേരിട്ട് വിജയചരിത്രം ആവര്‍ത്തിക്കുകയാണ് പിണറായി വിജയന്‍ എന്ന കേരളത്തിന്റെ ക്യാപ്റ്റന്‍.

മ​ല​പ്പു​റം, വ​യ​നാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് മു​ന്നി​ല്‍ വ​ന്ന​ത്.എന്നാല്‍, ഒ​രു സീ​റ്റു പോ​ലും നേ​ടാ​നാ​കാ​തെ പോ​യ​ത് ബി​ജെ​പി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​യി.

അതേസമയം ഈ പരാജയം പ്രതീക്ഷിച്ചില്ലെന്നും. ജനവിധി അംഗീകരിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. കേരളത്തിലെ നിലനില്‍ക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഴിമതിയും കൊള്ളയും ഞങ്ങള്‍ എടുത്തുപറഞ്ഞിരുന്നു. അത് ഇല്ലാതായെന്നൊന്നും ഈ വിജയം കൊണ്ട് ആരും കരുതണ്ട എന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Back to top button
error: Content is protected !!