രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീംകോടതി വിധി: ആഹ്ലാദം പ്രകടനവുമായി പൂതൃക്ക മണ്ഡലം കമ്മറ്റി

കോലഞ്ചേരി: രാഹുല്‍ ഗാന്ധിക്ക് അനുകൂലമായി സുപ്രീംകോടതി വിധി ലഭിച്ചതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പൂതൃക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കോലഞ്ചേരി ടൗണില്‍ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം നടത്തിയ യോഗം ഡി സി സി സെക്രട്ടറി സുജിത് പോള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പീറ്റര്‍ കുപ്ലാശേരി അധ്യക്ഷത വഹിച്ചു. പുത്തന്‍കുരിശ് ബ്ലോക്ക് പ്രസിഡന്റ് പോള്‍സണ്‍ പീറ്റര്‍, അനിബെന്‍ കുന്നത്ത്, പി വി ജോണ്‍, പൗലോസ് എം എ, ടി പി വര്‍ഗീസ്, ടി ജെ കുര്യാക്കോസ് , ഹേമലത രവി , ഷൈജ റെജി, ജോര്‍ജ്ജ് വി എം , പ്രദീപ് അബ്രാഹാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോണി എം വി , ബിജു കെ ജോര്‍ജ്ജ്, ഗോപാലന്‍, ബേബി വെട്ടുകാട്ടില്‍, ബിജു എം ടി, ബാബു വര്‍ഗീസ്, റ്റിനോയ് ഐക്കരനാട്, ജീവന്‍ പോള്‍, പോള്‍ കുന്നേല്‍, ജോര്‍ജ്ജ് വി പി , തങ്കച്ചന്‍ പി കെ , പി കേശവക്കുറുപ്പ് , സജികുമാര്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേത്യത്വം നല്‍കി.

 

Back to top button
error: Content is protected !!